എ എഫ് സി ഏഷ്യൻ കപ്പ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. 1956 ൽ സ്വന്തം നാട്ടിൽ 4-2 ന് ഇന്ത്യ ഓസ്ട്രേലിയയെ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ഫിഫ റാങ്കിംഗിൽ ഓസ്ട്രേലിയ 25-ാം സ്ഥാനത്തും ഇന്ത്യ 102-ാം സ്ഥാനത്തുമാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുവാൻ കഴിയുമെന്ന് ക്യാപ്റ്റൻ ചേത്രിയും കോച്ചും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പരുക്ക് മൂലം സഹൽ ഇന്ന് ഉണ്ടാവില്ല. ഇന്ത്യയുടെ ആദ്യ ഇലവൻഃ ഗുർപ്രീത് (ജികെ) ഭേക്കെ, സുഭാഷിഷ്, ജിങ്കൻ, സുരേഷ്, മൻവീർ, ഛേത്രി (സി) ചാങ്തെ, അപൂയ, പൂജാരി, തൻഗ്രി.