യുവേഫ ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിത ഫലങ്ങളാണ് ഇത്തവണ ഉണ്ടായത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഫെയെനൂർദിനോട് 3-3ന് സമനില വഴങ്ങിയത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു. മത്സരത്തിന്റെ 75-ാം മിനിറ്റ് വരെ 3-0ന് മുന്നിൽ നിന്ന സിറ്റി അവസാന നിമിഷങ്ങളിൽ മൂന്ന് ഗോൾ വഴങ്ങിയതോടെ സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. മറുഭാഗത്ത്, ബയൺ മ്യൂണിക്ക് പിഎസ്ജിയെ 1-0ന് തോൽപ്പിച്ചപ്പോൾ, ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ്, ബയർ ലെവർക്യൂസൻ, ഇന്റർ മിലാൻ, ആർസനൽ, അറ്റലാന്റ എന്നീ ടീമുകൾ എളുപ്പത്തിൽ വിജയം നേടി.
Feyenoord come from 3-0 down in Manchester 🤯#UCL pic.twitter.com/Kftt0cilzv
— UEFA Champions League (@ChampionsLeague) November 26, 2024
പ്രധാന ഫലങ്ങൾ:
* മാഞ്ചസ്റ്റർ സിറ്റി 3-3 ഫെയെനൂർദ്
* ബയൺ മ്യൂണിക്ക് 1-0 പിഎസ്ജി
* ബാർസിലോന 3-0 ബ്രെസ്റ്റ്
* അത്‌ലറ്റിക്കോ മഡ്രിഡ് 6-0 സ്പാർട്ട പ്രേഗ്
* ബയർ ലെവർക്യൂസൻ 5-0 ആർബി സാൽസ്ബർഗ്
* ഇന്റർ മിലാൻ 1-0 ആർബി ലെയ്പ്സിഗ്
* ആർസനൽ 5-1 സ്പോർട്ടിങ്
* അറ്റലാന്റ 6-1 യങ് ബോയ്സ്