കേരള ക്രിക്കറ്റ്‌ ലീഗ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

കേരളത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഔദ്യോഗികമായി ആരംഭിച്ചു. കെസിഎൽ ബ്രാൻഡ് അംബാസഡറും നടനുമായ മോഹൻലാൽ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ലീഗ് ഉദ്ഘാടനം നിർവഹിച്ചു കായിക മന്ത്രി വി.അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. സെപ്തംബർ 2 മുതൽ 18 വരെയാണ് പോരാട്ടങ്ങൾ.ആറ് ടീമുകളാണ് ലീഗിലുള്ളത്. ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവരാണ് ടീമിലുള്ളത്. ആറ് ടീമുകളും ഇന്ന് വീണ്ടും അവതരിപ്പിച്ചു. കളിക്കാരും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും ഒത്തുകൂടി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ട്രോഫിയും ഇന്ന് അവതരിപ്പിച്ചു. അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആലപ്പി റിപ്പിൾസ്), സച്ചിൻ ബേബി (ഏരിസ് കൊല്ലം സെയിലേഴ്സ്), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), വരുൺ നായനാർ (തൃശൂർ ടൈറ്റൻസ്), രോഹൻ എസ്. കുന്നുമ്മൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റൻമാർ.