അന്താരാഷ്ട്ര തലത്തിലെ വലിയ കോണ്ടിനെന്റൽ ടൂർണമെന്റായ എ. എഫ്. സി ഏഷ്യൻ കപ്പ് അഞ്ച് വർഷത്തിന് ശേഷം ഖത്തറിൽ ജനുവരി 12 ന് (ഇന്ന്) ആരംഭിക്കും. 2022ൽ ഫിഫ ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ച ഖത്തർ. ഏഷ്യൻ കപ്പും സ്വന്തം മണ്ണിൽ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്. ഒൻപത് സ്റ്റേഡിയങ്ങളിൽ 51 മത്സരങ്ങൾ നടക്കും, ഫൈനൽ ഫെബ്രുവരി 10 ന് ലോകകപ്പ് ഫൈനൽ വേദിയായ ലുസയിൽ സ്റ്റേഡിയത്തിൽ നടക്കും. 1988ലും 2011ലും വിജയകരമായി സംഘടിപ്പിച്ച ഖത്തർ മൂന്നാം തവണയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്നത്തെ ആദ്യ ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലബനനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ്