ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ ഇപ്പോൾ ഫുട്ബോളിൽ ഒരു കൈ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. എന്ന് റിപ്പോർട്ടുകൾ. കേരളത്തിലെ ആദ്യ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റിൽ മലപ്പുറം എഫ് സി ടീമിൻ്റെ സഹ ഉടമകളിലൊരാളാകാം എന്നാണ് പുറത്ത് വരുന്ന വാർത്തകൾ . നിലവിൽ ദുലീപ് ട്രോഫിയിൽ കളിക്കുന്ന ഇന്ത്യൻ ഡി ടീമിൻ്റെ ഭാഗമാണ് സഞ്ജു . എന്നാൽ റുതുരാജ് ഗെയ്ക്ക്വാദ് നയിക്കുന്ന ഇന്ത്യൻ സി ടീമിനെതിരായ നിലവിലെ മത്സരത്തിൽ സഞ്ജു ആദ്യ ഇലവൻ്റെ ഭാഗമല്ല. മലപ്പുറം എഫ് സി വരും ദിവസങ്ങളിൽ പ്രഖ്യാപനം നടത്തിയേകും എന്ന് റിപ്പോർട്ടുകളുണ്ട്. ടീം ഉടമയെന്ന നിലയിൽ സഞ്ജു മലപ്പുറം ടീമിന്റെ ബ്രാൻഡിന് മൂല്യം കൂട്ടുമെന്നതിൽ സംശയമില്ല. കാരണം കേരളത്തിലെ ഇപ്പോഴത്തെ കായികതാരങ്ങൾക്കിടയിൽ ആരാധകരുടെ പിന്തുണയുടെ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ല എന്നതാണ് സത്യമായ കാര്യമാണ്. സെപ്റ്റംബർ 7 മുതൽ ആണ് സൂപ്പർ ലീഗ് കേരളയ്ക്ക് തുടക്കം നിലവിൽ 6 ടീമുകൾ ആണ് പങ്കെടുക്കുന്നത്
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)