തകർത്തടിച്ച് വാർണർ ! വിൻഡീസിനെ തകർത്ത് കങ്കാരുപ്പട

ഡേവിഡ് വാർണർ തന്റെ 100-ാം ടി20യിൽ അർധ സെഞ്ച്വറി നേടിയപ്പോൾ ലെഗ് സ്പിന്നർ ആദം സാംപ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. 36 പന്തിൽ 70 റൺസെടുത്ത വാർണറും 17 പന്തിൽ 37 റൺസെടുത്ത ടിം ഡേവിഡും ചേർന്ന് ഹൊബാർട്ടിൽ തകർത്ത് അടിച്ചപ്പോൾ ഓസീസ് വമ്പൻ സ്കോർ നേടി. 213/7 (20) 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ഓപ്പണർമാരായ ബ്രാൻഡൻ കിംഗും ജോൺസൺ ചാൾസും നാല് ഓവറിനുള്ളിൽ 50 റൺസിന്റെ കൂട്ടുകെട്ട് നേടി മുന്നേറിയിരുന്നു ഒരു അവസരത്തിൽ വിൻഡീസ് ജയിക്കും എന്ന് തോന്നിയിരുന്നെങ്കിലും മധ്യ ഓവറുകളിൽ സാംപ മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തത്തോടെ വെസ്റ്റ് ഇൻഡീസിനെ 11 റൺസിന് പരാജയപ്പെടുത്തുകയായിരുന്നു. വിൻഡീസ് -202/8 (20) ഞായറാഴ്ച അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഓസീസ് ജയിച്ചാൽ അവർക്ക് പരമ്പര സ്വന്തമാക്കുവാൻ കഴിയും