ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽവി. ആഴ്സണലിനോട് 3 - 1ന്റെ വമ്പൻ തോൽവിയാണ് ലിവർപൂൾ വഴങ്ങിയത്. ആവേശകരമായ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന ലിവർപൂളിനെ പൂട്ടിയാണ് ആഴ്സണൽ മത്സരം അവസാനിപ്പിച്ചത്. തുടക്കം മുതലെ ആക്രമിച്ച് തുടങ്ങിയ ആഴ്സണൽ 14-ാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. സാകയിലൂടെ യാണ് അവർ ലീഡ് എടുത്തത്. പിന്നാലെ ലിവർപൂൾ തിരിച്ചടി തുടർന്നെങ്കിലും വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആദ്യ പകുതിയിലെ അവസാന നിമിഷം ആഴ്സണലിന്റെ പ്രതിരോധത്തിലെ പാളിച്ചയിൽ നിന്നും ലിവർപൂളിന് ഗോൾ നേടാൻ കഴിഞ്ഞത്. ആദ്യ പകുതി കഴിയുമ്പോൾ മത്സരം 1-1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിൽ ലിവർപൂൾ അറ്റാക്കിലേക്ക് നീങ്ങിയിരുന്നു എന്നാൽ ഗോളുകൾക്ക് വഴിയൊരുക്കാൻ കഴിഞ്ഞില്ല. 66-ാം മിനിട്ടിൽ മാർട്ടിനെല്ലിയുടെ ഗോളിലൂടെ ആഴ്സണൽ ലീഡ് ഉയർത്തി. ഇതിന് പിന്നാലെ ലിവർപൂൾ താരം കൊനാറ്റെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്തോടെ ലിവർപൂൾ പ്രതീക്ഷകൾ കഴിഞ്ഞു. അവസാന നിമിഷം 1 ഗോൾ കൂടി അടിച്ച് ആഴ്സണൽ പട്ടിക പൂർത്തിയാക്കുകയായിരുന്നു. 3 - 1ന് ആഴ്സണൽ ജയം ഉറപ്പിച്ചു