ഒരു വലിയ വെല്ലുവിളിയേറ്റെടുത്ത ഒരു സേനാനായകനെ പോലെ അയാൾ നടത്തിയ പോരാട്ടവീര്യം ഇന്നലെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിട്ടുണ്ടാവും. 6 ഓവറിൽ 94 റൺസ് എന്ന ലക്ഷ്യം. അവിടെ നിന്നും അയാൾ തുടങ്ങിയ വേട്ടയിൽ തകർന്നടിഞ്ഞത് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്റ്റാർക്കിനെയും തീർത്ത് കൊണ്ടാണ് ! ഈഡനിലെ ഗ്യാലറികളിലേക്ക് തുടരെ തുടരെ അയാൾ പറത്തിയ സിക്സറുകൾ കൊൽക്കത്ത ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ടാവും എന്നത് തീർച്ച. പക്ഷെ ആ പ്രകടനം പൂർണതയിലേക്ക് എത്തിയില്ലെങ്കിലും അയാൾ ഇന്നലെ ക്രിക്കറ്റ് പ്രേമികളുടെ സ്നേഹവുമായാണ് കളം വിട്ടത്.