2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതിരായ മത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഇന്നിറങ്ങുന്നു. ആതിഥേയരായ ഖത്തറും ഇന്ത്യയുടെ ഗ്രൂപ്പിൽ ഇടംപിടിച്ചതിനാൽ ഇന്ത്യയ്ക്ക് മറ്റ് മത്സരങ്ങൾ വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷാൻ ഇല്ല. കിംഗ്‌സ് കപ്പിലെയും മെർദേക്ക ടൂർണമെന്റിലെയും മോശം പ്രകടനത്തിന് ശേഷം ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യ പഴയ ഫോമിലേക്ക് എത്തുവാൻ പാടുപെടുന്ന കാഴ്ച്ചയാണ് 2023 ജൂലൈയിൽ നടന്ന SAFF ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ അവസാന വിജയം, അവിടെ ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ ജേതാക്കളായിരുന്നു. ഇന്ത്യ, ഖത്തർ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇടംപിടിച്ചിരുന്നു . എല്ലാ ടീമുകളും ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഹോമിലും എവേയിലും പരസ്പരം രണ്ട് തവണ കളിക്കും, ആദ്യ രണ്ട് ടീമുകൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ഏറ്റവും പുതിയ ഫിഫ ടീം റാങ്കിംഗിൽ 61-ാം സ്ഥാനത്തുള്ള ഖത്തർ ഗ്രൂപ്പിൽ ഒന്നാമത് എത്താനാണ് സാധ്യത, ഇന്ത്യ 102-ാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിനായി സുനിൽ ഛേത്രി നയിക്കുന്ന ടീമിനൊപ്പം കുവൈത്തും (റാങ്ക് 136), അഫ്ഗാനിസ്ഥാനും (റാങ്ക് 154) മത്സരിക്കും. ഇന്ത്യ vs കുവൈത്ത്, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തത്സമയ സ്ട്രീമിംഗും സംപ്രേക്ഷണവും: ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമും കുവൈത്തും ഗ്രൂപ്പ് എ മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം തുടങ്ങുന്നത് ആരാധകർക്ക് ടിവി ചാനലായ സോണി ടെൻ സ്‌പോർട്‌സ് 2-ൽ തത്സമയ സംപ്രേക്ഷണം കാണുവാൻ കഴിയും. ഇന്ത്യയുടെ എല്ലാ ലോകകപ്പ് യോഗ്യതാ ഗെയിമുകളും ഓൺലൈനിൽ SonyLiv ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ലഭ്യമാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്. ഡിഫൻഡർമാർ: സന്ദേശ് ജിംഗൻ, മെഹ്താബ് സിംഗ്, ലാൽചുങ്‌നുംഗ, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, ആകാശ് മിശ്ര, റോഷൻ സിംഗ് നൗറെം, സുഭാശിഷ് ബോസ്