ഇറാനെ തോൽപ്പിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ ഇറാന്റെ 2 ഗോളുകൾക്ക് എതിരെ 3 ഗോളിന്റെ ജയമാണ് ഖത്തർ സ്വന്തമാക്കിയത്. ആവേശകരമായ തുടക്കം തന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം മുതലെ. നാലാം മിനിട്ടിൽ തന്നെ ഇറാൻ ആദ്യ ഗോൾ അടിച്ചിരുന്നു. എന്നാൽ പിന്നാലെ ഖത്തർ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വന്നു. 17-ാം മിനിട്ടിൽ ഖത്തർ മറുപടി ഗോൾ നേടി. മത്സരം ഒപ്പം എത്തിച്ചു. തുടർന്ന് ആദ്യ പകുതിയിൽ ഖത്തർ മുന്നേറ്റം തുടർന്നു. ആദ്യ പകുതിയുടെ അവസാനം അഫീഫിന്റെ ഗോളിലൂടെ ഖത്തർ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇറാന് കിട്ടിയ പെനാൾട്ടി അവർ ഗോളാക്കിയത്തോടെ ഇറാൻ വീണ്ടും ഒപ്പം എത്തിയിരുന്നു. പിന്നെ തുടരെ ആക്രമണങ്ങൾ രണ്ട് ഭാഗത്ത് നിന്നും തുടർന്നു 82-ാം മിനിട്ടിൽ അലിയിലൂടെ ഖത്തർ വിജയ ഗോൾ നേടി. നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഫൈനലിൽ ജോർദാനെ നേരിടും