ആശാൻ ഇവാന് വീണ്ടും വിലക്ക്.

വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനൊവിച്ചിനെ വിലക്കി എ ഐ എഫ് അച്ചടക്ക കമ്മിറ്റി. റഫറിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇവാനെ വിലക്കിയത്. അടുത്ത ഒരു മത്സരത്തിലാണ് വിലക്ക് കൂടെ 50,000 രൂപയുടെ പിഴയും അദ്ദേഹത്തിനെത്തിരെ ചുമതിയിട്ടുണ്ട്. അടുത്ത മത്സരത്തിനു മുന്നോടിയായ വാർത്ത സമ്മേളനത്തിനോ. ടച്ച് ലൈനിൽ പ്രവേശിക്കാനോ ഈ വിലക്കിന്റെ സാഹചര്യത്തിൽ കഴിയില്ല കഴിഞ്ഞ സീസണിലും കോച്ച് ഇവാനെ എ ഐ എഫ് വിലക്കിയിരുന്നു. ബെംഗളൂരു എഫ്സിക്കെതിരെ ഉണ്ടായ വിവാദ വാക്ക് ഔട്ടിനായിരുന്നു അന്ന് 10 മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ആ വിലക്കും ഈ സീസണിൽ ആയിരുന്നു അവസാനിച്ചതും. അതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ നടപടി. നിലവിൽ മികച്ച പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോവുമ്പോഴാണ് ഈ വിവാദ നടപടി. ഈ നടപടിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ സമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിന് മുമ്പും റഫറിയിംഗിൽ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു