കഴിഞ്ഞ ദിവസമാണ് കൽമുട്ടിനു പരിക്കറ്റ് മാൻ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരം റോഡ്രിക്ക് കളം വിട്ടു പോവേണ്ടി വന്നത്. പിന്നീട് നടത്തിയ ടെസ്റ്റുകളിൽ നിന്നും റോഡ്രിക്ക് ഈ സീസൺ ഏറെക്കുറെ നഷ്ടമാകും എന്ന് ഉറപ്പായി... എന്നാൽ ദിവസങ്ങൾക്കു മുന്നേ താരം നടത്തിയ ഒരു പ്രസ്താവനയാണ് ഇന്ന് ഫുട്ബോൾ ലോകത്ത് ചൂടുപ്പിടിച്ച ചർച്ചവിഷയം.... പണത്തിനും ലാഭത്തിനും വേണ്ടി യൂവേഫയും ഫിഫയും ക്ലബ് ഫുട്ബോളിലെ മത്സരങ്ങൾ ക്രമാധീതമായി വർധിപ്പിക്കുന്നുവെന്നും, അതിന്റെ ഫലമായി മിക്ക കളിക്കാരും പരുക്കിന്റെ പിടിയിലാവുന്നു എന്നും ആരോപിച്ചു പല പ്രമുഖ കളിക്കാരും മുന്നോട്ട് വന്നിരുന്നു... ഈ അവസ്ഥ ഇനിയും തുടർന്നാൽ കളിക്കാർ ബഹിഷ്കരണവും സ്ട്രൈക്കും പോലെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരും എന്നാണ് റോഡ്രി പ്രതികരിച്ചത്... ഇതിന് പിന്നാലെ റോഡ്രിയെ പിന്തുണച്ച് കാർവഹാൽ, കൂണ്ടേ,കോർട്വാ തുടങ്ങിയ പ്രമുഖർ കൂടെ എത്തിയതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്..... ഇത്രയൊക്കെ പ്രതികരണങ്ങൾ ഉയരുമ്പോഴും ഒന്നിനും ചെവി കൊടുക്കാതെ UCL മത്സരങ്ങളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് യുവേഫ.... എന്താണ് നിങ്ങളുടെ അഭിപ്രായം...??