മലയാളികളുടെ ഫുട്ബോൾ ഭ്രാന്ത് ലോക്കപ്രശസ്തമായ ഒന്നാണ്. കലയും സംസ്കാരവും പോലെ കേരളക്കരയുടെ ഉള്ളിൽ അലിഞ്ഞുചേർന്ന വികാരമാണ് കാല്പന്തിനോടുള്ള അടങ്ങാത്ത ആവേശം. ആ ആവേശത്തെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ് സൂപ്പർ ലീഗ് കേരള. കരുത്തരായ മലപ്പുറം എഫ് സിയും ഫോർസാ കൊച്ചിയും തമ്മിലുള്ള മത്സരത്തിൽ. ആദ്യ മിനിറ്റുകളിൽ തന്നെ മലപ്പുറം ആധിപത്യം കാണുവാൻ കഴിഞ്ഞു. 3 ആം മിനിറ്റിൽ തന്നെ പെഡ്രോ മാൻസി തകർപ്പൻ ഹെഡറിലൂടെ മലപ്പുറം എഫ് സിക്ക് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നാലെ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ മലപ്പുറത്തിന്റെ ആധിപത്യം തന്നെയായിരുന്നു. പിന്നാലെ 40ാം മിനിറ്റിൽ ഫസ്ലു റഹ്മാനിലൂടെ മലപ്പുറം ലീഡുയർത്തി. എന്നാൽ കൊച്ചി എഫ് സിയുടെ മുന്നേറ്റങ്ങൾ റാഫേൽ അഗസ്തോയുടെ ചില ചടുല നീക്കങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. അതേസമയം കൊച്ചി തങ്ങൾക്ക് കിട്ടിയ സുവർണവസരങ്ങൾ പാഴക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ തുറന്നെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ജയവും പോയിന്റും മലപ്പുറത്തിനൊപ്പം നിന്നു.