രഞ്ജി ട്രോഫി കേരളം വമ്പൻ ലീഡിലേക്ക് !!!

രഞ്ജി ട്രോഫി കേരളത്തിന് ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മൂന്നാം ദിനം ബാറ്റിങിനിറങ്ങിയ ബംഗാൾ 180 റൺസിന് പുറത്താവുകയായിരുന്നു. പിന്നാലെ കേരളത്തിന് 183 റൺസിന്റെ ലീഡ് നേടുവാൻ കഴിഞ്ഞത്. ബംഗാളിന്റെ തകർച്ചയ്ക്ക് നിർണ്ണായകമായത് ജലജ് സക്സേനയുടെ തകർപ്പൻ ബൗളിങ് പ്രകടനമായിരുന്നു. ബംഗാളിന്റെ 9 വിക്കറ്റും നേടിയത് സക്സേനയായിരുന്നു. 21 ഓവർ എറിഞ്ഞ് 68 റൺസ് മാത്രം വിട്ടു കൊടുത്താണ് 9 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബാറ്റിംങ്ങിലും അദ്ദേഹം തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളത്തിനായി സെഞ്ച്വറി നേടിയ സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രയുടെയും പ്രകടനമാണ് കേരളത്തിനെ 363 എന്ന മികച്ച സ്കോർ സമ്മാനിച്ചത്. നിലവിൽ കേരളത്തിന് 325 റൺസിന്റെ ലീഡ് നേടുവാൻ കഴിഞ്ഞിട്ടുണ്ട്. മത്സരം ലഞ്ചിന് പിരിഞ്ഞപ്പോൾ കേരളം 142-2 എന്ന നിലയിലാണ്. 22 റൺസുമായി അക്ഷയും 30 റൺസുമായി സച്ചിൻ ബേബിയുമാണ് ക്രീസിൽ