സീനിയർ താരങ്ങൾ വിരമിച്ചു; ഒന്നാം ടി20 തോൽവിയിൽ പ്രതികരിച്ച് രവി ബിഷ്ണോയ്

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം യുവ കളിക്കാർക്ക് ടീം ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമാണിതെന്ന് ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌നോയ് പറഞ്ഞു. “ഇത് പുതിയ കളിക്കാർക്കുള്ള സമയമാണ്. സീനിയർ താരങ്ങൾ വിരമിച്ചു, ഇനി ഞങ്ങൾ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. തിരിച്ചടി നേരിട്ടെങ്കിലും ശുഭ്മാൻ ഗിൽ മികച്ച രീതിയിൽ ടീമിനെ നയിച്ചതായി ബിഷ്‌ണോയ് പറഞ്ഞു. “ശുബ്മാൻ്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണ്. അദ്ദേഹത്തിൻ്റെ ബൗളിംഗ് മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു, ഇത് മികച്ച ക്യാപ്റ്റൻ്റെ അടയാളമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട്. . മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും അത് തകർച്ചയിലേക്ക് നയിച്ചെന്നും ബിഷ്‌ണോയ് പറഞ്ഞു. “ഇത് ഒരു നല്ല മത്സരമായിരുന്നു പക്ഷേ ഞങ്ങൾ തകർന്നു, തുടർച്ചയായ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു കൂട്ടുകെട്ട് കളി ഞങ്ങൾക്ക് മികച്ചതാക്കിയേനെ. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല ”അദ്ദേഹം പറഞ്ഞു. “സിംബാബ്‌വെയുടെ ബൗളിംഗും ഫീൽഡിംഗും മികച്ചതായിരുന്നു. ”അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച (ഇന്ന്) നടക്കുന്ന രണ്ടാം ടി20യിൽ ശക്തമായി തിരിച്ചുവരാൻ അവസരമുണ്ട്.