ചാംപ്യൻസ് ലീഗിൽ ബാഴ്സയെ ഞെട്ടിച്ച് ബെൽജിയം ക്ലബ്ബ് റോയൽ ആന്റ്വെർപ്പ്. ബാഴ്സലോണയുടെ രണ്ട് ഗോളുകൾക്കെതിരെ മൂന്ന് അടിച്ചാണ് ആന്റ്വർപ്പിന്റെ അട്ടിമറി വിജയം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോയൽ ആന്റ്വെർപ്പിന്റെ മുന്നേറ്റമായിരുന്നു രണ്ടാം മിനിട്ടിൽ തന്നെ അവർ മുന്നിൽ എത്തിയിരുന്നു. മത്സരത്തിന്റെ 35-ാം മിനിട്ടിൽ ബാഴ്സയ്ക്ക് ആശ്വാസമായി ഫെറാൻ ടോറസിന്റെ വക ഗോൾ എത്തിയത്തേടെ 1-1 എന്ന നിലയിലായിരുന്നു രണ്ടാം പകുതിയിലും റോയൽസിന്റെ കുത്തിപ്പു തുടർന്നു 56ാം മിനിറ്റിൽ അവർ 2-1 ന്റെ ലീഡ് ഉയർത്തി തുടർന്ന് ബാഴ്സയുടെ തുടരെ മുന്നേറ്റങ്ങൾക്ക് ഒടുവിൽ ഇഞ്ചുറി ടൈമിൽ ബാഴ്സലോണ സമനില ഗോൾ നേടി മത്സരം സമനിലയിൽ അവസാനിക്കും എന്ന് നിൽക്കെ അവസാന നിമിഷം ആന്റ്വെർപ്പ് അവരുടെ വിജയ ഗോൾ നേടി ബാഴ്സയെ അട്ടിമറിച്ചു നിലവിൽ ബാഴ്സലോണ പ്രീ ക്വാർട്ടർ യോഗ്യത നേടിയിട്ടുണ്ട്