U19; ഫൈനൽ പ്രതീക്ഷയുമായി ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു

അണ്ടർ 19 ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരം ഇന്ന് ദക്ഷിണാഫ്രിക്കയിലെ സഹാറ പാർക് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണ്ണമെന്റിൽ ഉടനീളം മികച്ച ഫോമിലാണ് ടീം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ സിക്സ് പോരാട്ടങ്ങളിലും തോൽവി അറിയാതെയാണ് ടീം ഇന്ത്യ സെമിയിലെത്തിയത്. മികച്ച ടീം തന്നെയാണ് നിലവിൽ ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ഘട്ടത്തിൽ മഴ നിയമം മൂലം ഇംഗ്ലണ്ടിനോട് മാത്രമാണ് അവർ തോറ്റത്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് തന്നെയാണ് മേൽകൈ എങ്കിലും സെമിയിൽ ഒരു പ്രവചനത്തിനും സ്ഥാനമില്ല. നിലവിൽ ഈ ടൂർണമെന്റിൽ ആദ്യമായാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. ടൂർണമെന്റിലെ ഉയർന്ന റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുഷീർ ഖാന്റെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്ക് കരുത്ത് പകരും. 2 സെഞ്ച്വറി അടക്കം മുഷീർ ഈ ടൂർണമെന്റിൽ ഇതുവരെ നേടി. ക്യാപ്റ്റൻ ഉദയ് ശരണും മികച്ച ഫോമിൽ തന്നെയാണ്. മത്സരം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. സ്റ്റാർസ്പോർട്സ് ചാനലിലും ഹോട്സ്റ്ററിലും മത്സരം കാണാം