ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. കൊളംബിയ 2-1ന് അർജൻ്റീനയെയും പരാഗ്വെ 1-0ന് ബ്രസീലിനെയും തോൽപിച്ചു. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ഇന്നത്തെ മത്സരത്തിൽ കൊളംബിയ പ്രതികാരം ചെയ്തു. മത്സരത്തിൽ കൊളംബിയ ആധിപത്യം പുലർത്തി. കളിയുടെ 25-ാം മിനിറ്റിൽ മോസ്‌ക്വറയാണ് കൊളംബിയയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ 48-ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് അർജൻ്റീനയ്ക്കായി വല്ലകുലുക്കി . മികച്ചൊരു ഗോളാണ് താരം നേടിയത്. എന്നാൽ അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ കൊളംബിയ വിജയം ഉറപ്പിച്ചിരുന്നു കുറച്ചുകാലമായി മോശം ഫോമിൽ തുടരുന്ന ബ്രസീലും ഇന്ന് തോൽവി ഏറ്റുവാങ്ങി. അതും 16 വർഷത്തിന് ശേഷം പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവരുടെ തോൽവി. ബ്രസീൽ ദയനീയ പ്രകടനം പുറത്തെടുത്തപ്പോൾ പരാഗ്വെ കളിയിലുടനീളം തിളങ്ങി അർഹിച്ച വിജയം സ്വന്തമാക്കി. യോഗ്യതാ റൗണ്ടിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഇന്നത്തെ കൂടി തോൽവിയോടെ ബ്രസീലിന്റെ നില പരുങ്ങലിൽ ആണ് ,എന്നാൽ അർജൻ്റീന ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്