17 വർഷങ്ങൾ തോൽക്കും എന്ന് ക്രിക്കറ്റ് ലോകം വിധിയെഴുത്തിയിടത്ത് നിന്നും പിടിച്ചു വാങ്ങിയ 5 റൺസ് ജയം അതും പാകിസ്താനെ തകർത്ത് കൊണ്ടും സീനിയർ തരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ച് യുവ നിരയെ ബിസിസിഐ ദക്ഷിണാഫ്രിക്കയിലേക്ക് വിട്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഏകദിന ലോകകപ്പ് തോൽവിയിൽ മുങ്ങി നിന്ന ടീമിന്റെ യുവനിരക്ക് എങ്ങനെ സാധിക്കും എന്ന ചോദ്യം തന്നെ ആയിരുന്നു...! പക്ഷെ പിന്നെ നടന്നത് ചരിത്രമായിരുന്നു ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപിച്ചതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ ഉയർന്നു...! പിന്നാലെ ഇംഗ്ലണ്ടിനെതിരെ യുവരാജ്ന്റെ ഓവറിലെ 6 സിക്സ്സർ ആ ടൂർണമെന്റിന്റെ ഹൈലൈറ്റ് ആയി മാറിയതും..സെമിയിൽ മൈറ്റി ഓസ്ട്രേലിയയെ തോൽപിച്ചതും. ഗിൾക്രിസ്റ്റിന്റെയും മാത്യു ഹൈഡന്റെയും വിക്കറ്റ് എടുത്ത ശ്രീശാന്തിന്റെ സെലിബ്രേഷൻ എല്ലാം എങ്ങനെ മറക്കാൻ കഴിയും. ഫൈനലിലെ ഗംഭീരിന്റെ പ്രകടനവും. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ 13 റൺസ് വേണ്ട സമയത്ത് ക്യാപ്റ്റൻ എം എസ് ധോണി പന്ത് ജോഗീന്ദർ ശർമ്മക്ക് കൊടുത്തപ്പോൾ തലയിൽ കൈവെച്ച ഇന്ത്യൻ ആരാധകർ ഒടുവിൽ ആ തീരുമാനം നന്നായി എന്ന് വിശേഷിപ്പിക്കേണ്ടി വന്നതും എല്ലാം ചരിത്രം 3ആം പന്തിൽ മിസ്ബ ഉൾ ഹഖിനെ ശ്രീശാന്തിന്റെ കൈയിൽ എത്തിച്ച ആ സമയം അവിടെ ആരംഭിച്ചത് എംഎസ് ധോണിയുടെ യുഗം കൂടി ആയിരുന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഉയർത്തിയ ഐസിസി കിരീടവും