ഐ ലീഗിൽ 5 അടിച്ച് ഗോകുലം കേരള

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിനെ തകർത്ത് ഗോകുലം കേരള. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ക്യാപ്റ്റൻ അലക്‌സ് സാഞ്ചസിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കളിയുടെ ആദ്യ പകുതിയിൽ അവർ മുന്നേറ്റം നടത്തിയെങ്കിലും ഒരു ഗോൾ മാത്രമാണ് നേടാനായത്. 33-ാം മിനിറ്റിൽ കാമറൂണാണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഒരു ഗോളിന്റെ ലീഡോടെ ആദ്യ പകുതി പൂർത്തിയാക്കാൻ ഗോകുലത്തിന് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ഗോകുലം ശക്തമായി തിരിച്ചടി നൽകുന്ന കാഴച്ചയായിരുന്നു കണ്ടത് . കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലെത്തിയ രാജസ്ഥാൻ ടീമിനെ കാഴ്ചക്കാരാകുന്ന പ്രകടനമായിരുന്നു ഗോകുലം നടത്തിയതും അറുപതാം മിനിറ്റിൽ ഗോകുലം നായകൻ അലക്‌സ് സാഞ്ചസാണ് ഗോൾ അടിക്കു തുടക്കമിട്ടത് . ഒമ്പത് മിനിറ്റിനുള്ളിൽ ഗോകുലത്തിന്റെ മൂന്നാം ഗോൾ പിറന്നു. ഇത്തവണ ഗോകുലത്തിനായി ഗോൾ നേടിയത് ശ്രീക്കുട്ടനായിരുന്നു. തൊട്ടുപിന്നാലെ 72-ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ഗോകുലം നാലു ഗോളിന്റെ ലീഡ് നേടി. ഒടുവിൽ ഹാട്രിക് തികച്ചാണ് സാഞ്ചസ് ഗോളടി നിർത്തിയത് 88-ാം മിനിറ്റിൽ ഗോകുലത്തിന്റെ അഞ്ചാം ഗോൾ നേടി