രാഹുലിന്റെ പുറത്താകൽ: വിവാദം കത്തുന്നു?

 ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിന്റെ പുറത്താകൽവലിയ വിവാദത്തിന് തിരികൊളുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടപ്പോൾ, പ്രതീക്ഷയായിരുന്നു രാഹുലിന്റെ ബാറ്റിങ്.എന്നാൽ ദൗർഭാഗ്യവശാൽ, 74 പന്തുകൾ നേരിട്ട് 26 റൺസെടുത്ത ശേഷം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായി.

വിവാദത്തിന്റെ തുടക്കം

രാഹുലിന്റെ ഔട്ടിൽ അംപയറുടെ തീരുമാനത്തിനെതിരെ വൻ വിമർശനം ഉയർന്നു. ഓൺ ഫീൽഡ് അംപയർ ഔട്ട് നൽകിയില്ലെങ്കിലും, ഓസീസ് ഡിആർഎസ്‌ വിളിച്ചു. റീപ്ലേകളിൽ പന്ത് ബാറ്റിൽ ചെറുതായി ഉരസുന്നുണ്ടെന്നു വിലയിരുത്തിയ തേർഡ് അംപയർ ഔട്ട് നൽകുകയായിരുന്നു.

ആരാധകരുടെ പ്രതികരണം

ബാറ്റും പന്തും അടുത്തു വരുമ്പോൾ, രാഹുലിന്റെ പാഡിലും ബാറ്റ് തട്ടുന്നുണ്ടെന്നു വ്യക്തമാണ്. അതിൽ ഏതു ശബ്ദമായിരിക്കാം മീറ്ററിൽ രേഖപ്പെടുത്തിയതെന്ന കാര്യം ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്കു നൽകേണ്ടതായിരുന്നു എന്നും ധൃതി പിടിച്ച് അംപയർ ഔട്ട് നൽകുകയായിരുന്നു എന്നുമാണ് ആരാധകരുടെ വിമർശനം. ഔട്ടായതിലുള്ള നിരാശയും രോഷവും ഗ്രൗണ്ടിൽവച്ചു പ്രകടിപ്പിച്ച ശേഷമാണു രാഹുൽ മടങ്ങിയത്. ഗ്രൗണ്ടിലുണ്ടായിരുന്ന അംപയറെയും രാഹുൽ അതൃപ്തി അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇന്ത്യയുടെ തകർച്ച

രാഹുലിന്റെ പുറത്താകലോടെ ഇന്ത്യയുടെ തകർച്ച തുടർന്നു. ആദ്യ സെഷനിൽ 47 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ‌നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി എന്നിവർക്കൊപ്പം രാഹുലും പുറത്തായതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലായി.നിലവിൽ ഇന്ത്യ 128/8 എന്ന നിലയിൽ ആണ്

വിവാദത്തിന്റെ ആഴം

രാഹുലിന്റെ പുറത്താകൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. ഡിആർഎസ്‌ സാങ്കേതികവിദ്യയുടെ പരിമിതികളും അംപയർമാരുടെ തീരുമാനങ്ങളുടെ വസ്തുതയും പുനർവിചിന്തനത്തിനുള്ള ആവശ്യകതയും ഈ സംഭവം ഉയർത്തിക്കാട്ടുന്നു