ഏഷ്യൻ കപ്പ്: ഓസ്ട്രേലിയക്ക് ഇന്ത്യൻ ഡിഫൻസ് പൂട്ട്!!!

എ എഫ് സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയെ ആദ്യ പകുതിയിൽ സമനിലയിൽ പിടിച്ച് ഇന്ത്യ. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ നേടുവാൻ കഴിഞ്ഞില്ല. ഓസ്ട്രേലിയയുടെ തുടരെ നടന്ന മുന്നേറ്റങ്ങൾ ഇന്ത്യ ഡിഫൻസ് തകർത്തെറിയുന്ന കാഴ്ച്ചയായിരുന്നു. ഇന്ത്യ പ്രതിരോധം വൻമതിൽ പോലെ പിടിച്ച് നിന്നു. തുടക്കത്തിൽ ഇന്ത്യൻ മുന്നേറ്റം പ്രകടമായിരുന്നു ഇടത് വിങ്ങിൽ ചാങ്തെയുടെ മുന്നേറ്റവും 15-ാം മിനിട്ടിലെ ചേത്രിയുടെ ഹെഡർ നേരിയ വ്യത്യാസത്തിലായിരുന്നു പുറത്ത് പോയത്. പിന്നീട് തുടരെ നടന്ന ഓസ്ട്രേലിയയുടെ മുന്നേറ്റമായിരുന്നു. എന്നാൽ പ്രതിരോധ കോട്ട തീർത്താണ് ഇന്ത്യൻ ഡിഫൻസ് തകർത്തത്.