അഫ്ഗാനിസ്ഥാന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യ അവരെ പിന്തുണച്ചു. എന്നാൽ ന്യൂസിലൻഡിനെതിരെ അഫ്ഗാന്റെ ഏക ടെസ്റ്റ് ഇപ്പോൾ വെള്ളത്തിലായിരിക്കുക ആണ്. അഫ്ഗാനിസ്ഥാന് ആതിഥേയത്വം വഹിക്കാൻ ബിസിസിഐ അംഗീകാരം നൽകിയ നോയിഡ ക്രിക്കറ്റ് സ്റ്റേഡിയത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. കനത്ത മഴയെത്തുടർന്ന് രണ്ട് ദിവസത്തേക്ക് മത്സരം നടത്താൻ കഴിഞ്ഞില്ല, അഫ്ഗാനിസ്ഥാന് ഇന്ത്യയിൽ വന്ന് പരിശീലനം നടത്താനുള്ള അവസരം പോലും ലഭിച്ചില്ല എന്നും റിപ്പോർട്ട് ഉണ്ട് . നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ കീഴിലുള്ള സ്റ്റേഡിയത്തിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി കണക്കിലെടുത്താണ് ബിസിസിഐ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ അനുവദിച്ചത്. പക്ഷെ മത്സരം നടത്താൻ പോലും പറ്റാതെ അഫ്ഗാനിസ്ഥാൻ ഇപ്പോൾ കുഴയുകയാണ്