ഹൈദരാബാദിനെ തകർത്ത് കൊമ്പന്മാർ ഒന്നാമത്

ഹൈദരാബാദിനെ തകർത്ത് കൊമ്പൻമാർക്ക് ഈ സീസണിലെ അഞ്ചാം ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ എതിരില്ലാത്ത 1 ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 41-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത് ക്യാപ്റ്റൻ ലൂണയുടെ കോർണർ കിക്ക് ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിച്ച് ഗോളാക്കുകയായിരുന്നു. തിരിച്ചു മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഹൈദരാബാദിന് ഗോൾ നേടുവാൻ കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ മലയാളി താരം സച്ചിൻ സുരേഷിന്റെ തകർപ്പൻ പ്രകടനം ബാസ്റ്റേഴ്സ് വിജയത്തിൽ നിർണ്ണായകമായത്.