സൂപ്പർ ലീഗിന്റെ മൂന്നാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ തിരുവനന്തപുരം കൊമ്പൻസിന് കണ്ണൂർ വാരിയർസിനോട് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പൻസ് പരാജയപ്പെട്ടത്. മത്സരത്തിലുടനീളം ആവേശം അലതല്ലിയെങ്കിലും അവസാന നിമിഷങ്ങളിലെ പ്രകടനമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം കൊമ്പൻസിനായിരുന്നു. എന്നാൽ 28-ാം മിനിറ്റിൽ ഷിജിൻ വല കുലുക്കിയതോടെ കണ്ണൂർ വാരിയേഴ്സ് ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊമ്പൻസ് തിരിച്ചടിച്ചു. ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി ബ്രസീലിയൻ സ്ട്രൈക്കർ ഓട്മാർ ബിസ്പോ സമനില ഗോൾ നേടി (1-1). ഇതിനുശേഷം ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തു.
എന്നാൽ, 75-ാം മിനിറ്റിൽ കൊമ്പൻസിൻ്റെ ഫെലിപ്പിന്റെ സെൽഫ് ഗോൾ കണ്ണൂരിന് വീണ്ടും ലീഡ് നൽകി (2-1). ലീഡ് നേടിയതോടെ കണ്ണൂർ ആക്രമണം കടുപ്പിച്ചു. ഇഞ്ചുറി ടൈമിൽ എൽഹാഡ്ജി കൂടി ഗോൾ നേടിയതോടെ സ്കോർ 3-1 ആയി ഉയർന്നു. മത്സരത്തിന്റെ അവസാന സമയത്ത് തിരുവനന്തപുരത്തിനായി വിക്നേഷിന്റെ ഫ്രീകിക്ക് ഗോൾ മത്സരത്തിൽ കൊമ്പൻസിന്റെ തിരിച്ച് വരവ് നൽകിയെകിലും ഒടുവിൽ കണ്ണൂർ മത്സരം 3-2 ന് വിജയിച്ചു.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)