വിജയവഴിയിൽ തിരിച്ചെത്തി കൊമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. പരുക്ക് മൂലം ക്യാപ്റ്റൻ ലൂണ ഇല്ലാത്തെയായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. കോച്ച് ഇവാനും സസ്പെൻഷൻ കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം അധികം ഉണ്ടായിരുന്നില്ല . എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടിപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഐമനെ ഫൗൾ ചെയ്തത്തിലൂടെ ലഭിച്ച പെനാൾട്ടിയിലൂടെ കേരളം രണ്ടാം പകുതിയിൽ ലീഡ് പിടിച്ചു. കേരളത്തിനായി ദിമിത്രിയോസാണ് പെനാൾട്ടി ഗോളാക്കിയത്. പിന്നാലെ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചങ്കിലും 2-ാം ഗോൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇന്നത്തെ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുക്കയാണ്. നിലവിൽ ഗോവയാണ് പട്ടികയിൽ ഒന്നാമത്