അടുത്ത 3 ടെസ്റ്റിലും കോലി കളിക്കില്ല എന്ന് സൂചന ?

ചില റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ കോഹ്ലി ഉണ്ടാവില്ല എന്ന് സൂചന. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണത്താലാണ് അദ്ദേഹം ടീമിനൊപ്പം ചേരാത്തതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ കാരണം വെളിപ്പെടുത്താൻ ബി.സി.സി.ഐ വൃത്തങ്ങൾ തയാറായിട്ടില്ല. അടുത്ത മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപ്പിക്കും എന്നാണ് സൂചന. കോലിയുടെ അഭാവം ടീം ഇന്ത്യക്ക് ഗുണം ചെയ്യില്ല. ആദ്യ മത്സരത്തിലെ ഇന്ത്യൻ ബാറ്റിംങ് പ്രകടനം ദയനീയമായിരുന്നു.