U 17 ലോകകപ്പ് അർജന്റീന സെമിയിൽ പുറത്ത്

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്. സെമിയിൽ അർജന്റീന പുറത്ത് ഇന്ന് ഇന്തോനേഷ്യയിലെ സുരക്കാർത്തയിലെ മനഹൻ സ്റ്റേഡിയത്തിൽ നിശ്ചിത സമയത്തിന് ശേഷം 3-3 എന്ന സ്‌കോർലൈൻ അവസാനിച്ചതിന് ശേഷം പെനാൽറ്റിയിൽ അർജന്റീനയെ 4-2ന് തോൽപ്പിച്ച് ജർമ്മനി 2023 ലെ ഫിഫ അണ്ടർ -17 ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിൽ ഫ്രാൻസും മാലിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ ജർമ്മനി നേരിടും. മത്സരത്തിൽ അർജന്റീനയ്ക്കായി ഹാട്രിക്ക് ഗോൾ നേടിയ റുബേർടോയുടെ പ്രകടനം അവരെ വിജയത്തിലേക്ക് നയിച്ചില്ല. 9-ാം മിനിട്ടിൽ ജർമ്മനി ആണ് ഗോളാടിച്ച് തുടങ്ങിയത് എന്നാൽ ആദ്യ പകുതി അവസാനിച്ചപ്പോൾ 2-1 എന്ന എന്ന വ്യക്തമായ ലീഡ് അർജന്റീനയ്ക്ക് നേടുവാൻ കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജർമ്മൻ മുന്നേറ്റം ആയിരുന്നു 58ാം മിനിട്ടിലും 69-ാം മിനിട്ടിലും ജർമ്മനി ഗോളടിച്ചത്തോടെ 3-2 എന്ന ലീഡ് ജർമ്മനി തിരിച്ച് പിടിച്ചിരുന്നു. എന്നാൽ ഇഞ്ച്വറി ടൈമിൽ അവസാന മിനിട്ടിൽ റുബെർടോ ഹാട്രിക്ക് തികച്ചത്തോടെ അർജന്റീന മത്സരത്തിലേക്ക് തിരിച്ച് വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ മത്സരത്തിൽ ഒടുവിൽ 4-2 ന്റെ ജയത്തിൽ ജർമ്മനി ഫൈനലിൽ പ്രവേശിച്ചു