ഐപിഎൽ ഈ സീസൺ തുടങ്ങുവാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ അപ്രതീക്ഷ തീരുമാനവുമായി എം എസ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറി. റിതുറാജ് പുതിയ ക്യാപ്റ്റനായി ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സി എസ് കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്ത്. ഈ തീരുമാനം ധോണി സ്വന്തമായി എടുത്ത തീരുമാനമായിരുന്നു. ടീമിന്റെ ഭാവിയുടെ കൂടെ മുന്നിൽ കണ്ടാണ് ഈ തീരുമാനം. ഈ തിരുമാനത്തിൽ പലർക്കും വികാരഭരിതരായിരുന്നു. എന്നാൽ റിതുരാജിന്റെ ക്യാപ്റ്റൻസിയെ എല്ലാവരും സന്തോഷത്തോടെയാണ് തീരുമാനിച്ചത്. ധോണിക്ക് ഈ സീസൺ മികച്ച സീസണായി മാറുമെന്നാണ് ഞാൻ കരുത്തുന്നത്. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന കാൽമുട്ടിന് അടക്കം ഉണ്ടായ പരുക്കുകൾ എല്ലാം മാറിയിട്ടുണ്ട്. മികച്ച ഫിറ്റ്നസിലാണ് അദ്ദേഹം. മികച്ച സംഭാവന ഈ സീസണിൽ നിന്നും നമ്മുക്ക് അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു