ഓസ്ട്രേലിയക്ക് ജയം, പൊരുതി നോക്കി ഇന്ത്യ

എ എഫ് സി ഏഷ്യ കപ്പ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയ തുടക്കം. ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒന്നാം പകുതിയിലെ ഡിഫൻസ് മികവ് ഇന്ത്യയ്ക്ക് രണ്ടാം പകുതിയിൽ കാഴ്ച്ച വെയ്യ്ക്കാൻ കഴിഞ്ഞില്ല. തുടക്കത്തിൽ ഇന്ത്യൻ മുന്നേറ്റം പ്രകടമായിരുന്നു ഇടത് വിങ്ങിൽ ചാങ്തെയുടെ മുന്നേറ്റവും 15-ാം മിനിട്ടിലെ ചേത്രിയുടെ ഹെഡർ നേരിയ വ്യത്യാസത്തിലായിരുന്നു പുറത്ത് പോയത്. പിന്നീട് തുടരെ നടന്ന ഓസ്ട്രേലിയയുടെ മുന്നേറ്റമായിരുന്നു. എന്നാൽ പ്രതിരോധ കോട്ട തീർത്താണ് ഇന്ത്യൻ ഡിഫൻസ് തകർത്തത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയ ആദ്യ ഗോൾ നേടി. പിന്നീട് തുടരെ ഓസ്ട്രേലിയൻ മുന്നേറ്റം തന്നെയായിരുന്നു. രണ്ട് ഗോളുകളാണ് ഓസ്ട്രേലിയ ഇന്ന് നേടിയത്. രണ്ട് ഗോളുകളിൽ ഓസ്ട്രേലിയായെ പിടിച്ച് നിർത്താൻ കഴിഞ്ഞത് ഇന്ത്യയുടെ നേട്ടമായി കാണാം