ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ ഇടമില്ല! ഇംഗ്ലീഷ് കൗണ്ടിയിൽ വമ്പൻ നേട്ടം

ഇന്ത്യൻ ടീമിൻ്റെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാൾ ആണ്‌ യുസ്വേന്ദ്ര ചെഹാൽ എന്നതിൽ ആർക്കും സംശയം ഒന്നും കാണില്ല . എന്നാൽ ടീമിൽ നിന്ന് ഏറ്റവും കൂടുതൽ പുറത്താക്കപ്പെട്ട കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഈ വർഷം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ താരത്തിന് കഴിഞ്ഞെങ്കിലും ഒരു മത്സരത്തിലും ആദ്യ ഇലവനിൽ ഇടം നേടാനായില്ല, എന്നാൽ യൂസീ ഇപ്പോൾ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ നോർത്താംപ്ടൺഷയറിൻ്റെ മുൻനിര താരമാണ് യുസ്വേന്ദ്ര ചെഹാൽ. കഴിഞ്ഞ ദിവസം ഡെർബിഷയറിനെതിരെ യുസ്വേന്ദ്ര ചെഹൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 165 റൺസിന് എതിർ ടീമിനെ പുറത്താക്കിയത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണായകമായത് . 16.3 ഓവറിൽ 45 റൺസ് മാത്രമാണ് ചെഹൽ വഴങ്ങിയത്. കൗണ്ടി ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താൻ കഴിഞ്ഞത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം ഫസ്റ്റ്ക്ലാസ്സ്‌ ക്രിക്കറ്റിൽ 100 ​​വിക്കറ്റ് എന്ന നേട്ടവും തികച്ചു . എന്നാൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചെഹാലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം ലഭിക്കാത്തതിനാൽ നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ലോകകപ്പ് നേടിയതിന് ശേഷം സിംബാബ്‌വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പര്യടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമാണ് യുസ്വേന്ദ്ര ചെഹൽ. എല്ലാ സീസണിലും ടീമിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 18 വിക്കറ്റ് വീഴ്ത്തിയിരുന്നു.