ഇത് പുതു ചരിത്രം ! ദക്ഷിണകൊറിയയും അവർക്ക് മുന്നിൽ വീണു

ഏഷ്യാ കപ്പിൽ വൻ അട്ടിമറി ജോർദാൻ ചരിത്രത്തിലാദ്യമായി ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ശക്തരായ കൊറിയയെ തകർത്താണ് ജോർദാൻ ഫൈനലിലേക്ക് പ്രവേശിച്ചത്. 2 ഗോളുകൾക്കാണ് ജോർദാന്റെ വിജയം. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ഇരു ടീമും മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഗോൾ നേടുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം രണ്ടാം പകുതിയിൽ കളി മാറി തുടക്കത്തിൽ തന്നെ ജോർദൻ മത്സരത്തിൽ ലീഡ് നേടി. 53-ാം മിനിട്ടിൽ നൈമതിലൂടെയായിരുന്നു അവരുടെ ആദ്യ ഗോൾ. പിന്നാലെ തുടരെ ആക്രമണത്തിലേക്ക് നീങ്ങിയ ജോർദൻ 66ാം മിനിട്ടിൽ തമാരിയുടെ മികവിൽ ലീഡ് ഇരട്ടിയാക്കി. നിലവിൽ ഫിഫ റാങ്കിങ്ങിൽ 23ാം സ്ഥാനത്താണ് ദക്ഷിണ കൊറിയ എന്നാൽ ജോർദൻ 87-ാം സ്ഥാനത്തായിരുന്നു. സമീപക്കാലത്തെ ജോർദന്റെ ഏറ്റവും മികച്ച പ്രകടനമാണ്. രണ്ടാം സെമി ഫൈനലിൽ ഇറാൻ ഖത്തറിനെ നേരിടും. വിജയികൾ ഫൈനലിൽ ജോർദനെ നേരിടും.