രഞ്ജി ട്രോഫി ബംഗാളിനെ തോൽപ്പിച്ച് കേരളത്തിന് 109 റൺസിന്റെ തകർപ്പൻ ജയം. 5-ാം ദിനം കേരളത്തിന്റെ ശക്തമായ തിരിച്ച് വരവ് കാണുവാൻ കഴിഞ്ഞിരുന്നു. 339 റൺസിന് ബംഗാൾ പുറത്താവുകയായിരുന്നു. 2-ാം ഇന്നിംങ്‌സിലും ജലജ് സക്സേനയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. 4 വിക്കറ്റുകൾ ആണ് അദ്ദേഹം നേടിയത്. മത്സരത്തിൽ 13 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ബംഗാൾ നിരയിൽ 80 റൺസ് നേടിയ ഷഹബാസും 40 റൺസ് നേടിയ കിരൺ ലാലും ചേർന്ന് ബംഗാളിനെ കരകയറ്റുവാൻ നോക്കിയെങ്കിലും കേരള ബൗളിംങിന് മുമ്പിൽ ഒടുവിൽ മുട്ട് മടക്കി. കേരളം ഇന്നലെ രണ്ടാം ഇന്നിങ്സിൽ 265-6 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. സച്ചിൻ ബേബിയുടെയും, ശ്രേയസ് ഗോപാലിന്റെയും, രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംങ് പ്രകടനമാണ് കേരളത്തിന് വമ്പൻ ലീഡ് സമ്മാനിച്ചിരുന്നത്.