അമൻ സെഹ്‌റാവത്ത് ഒളിംപിക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മെഡൽ ജേതാവ്... ! ശെരിക്കും അയാൾ വലിയ പോരാളിയാണ്... 2003 ജൂലൈ മാസം 16 ന് ഹരിയാനയിലെ ജാർ ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ ജനനം പിതാവ് സോംബിറും മാതാവ് കംലേഷും. ചെറിയ പ്രായത്തിലെ ഗുസ്തിയോടുള്ള അമന്റെ ഇഷ്ട്ടം മനസ്സിലാക്കിയ പിതാവ് അവനെ ഗുസ്തി പഠിക്കാൻ വിട്ടു... ! എന്നാൽ അവനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടു... പിന്നാലെ വിഷാദരോഗത്തിന്റെ ആഴങ്ങളിലേക്ക് അവൻ വീണു. മുത്തച്ഛന്റെയും മറ്റ് ബന്ധുക്കളുടെയും ഇടപെടലുകളിലൂടെ അവൻ വീണ്ടും ഗോദയിലേക്ക് തിരിച്ചെത്തി... ഛത്രസാലിലെ പരിശീലനങ്ങൾ അവനെ കരുത്തനാക്കിക്കൊണ്ടേയിരുന്നു. സുശീൽ കുമാർ അടക്കമുള്ള മുതിർന്ന താരങ്ങൾക്കൊപ്പം അവനും വളർന്നു. ലളിത് കുമാർ എന്ന പരിശീലകന് കീഴിൽ ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഒടുവിൽ ഇതാ പാരീസിൽ സ്വർണ്ണത്തോള്ളം തിളക്കമുള്ള വെങ്കലവും.. 21 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളു ഇനിയും അയാൾക്ക് മുന്നിൽ എത്രയോ മത്സരങ്ങൾ ബാക്കി നിൽക്കുന്നു.. അടുത്ത ഒളിംബിക്സിൽ സ്വർണ്ണം എന്ന നേട്ടം സ്വന്തമാക്കുവാനും കഴിയും തീർച്ച....!