ജെയിംസ് അൻഡേഴ്സൺ പടിയിറങ്ങുകയാണ്..! നന്ദി അൻഡേഴ്സൺ

അയാൾ പടിയിറങ്ങുകയാണ്... ടെസ്റ്റ് ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച പേസർ ജയിംസ് അൻഡേഴ്സൺ. വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് ഇന്ന് അവസാനിച്ചിരിക്കുന്നു. 22 വർഷം നീണ്ടു നിന്ന അയാളുടെ ക്രിക്കറ്റ് കരിയറിന് ഇന്ന് സമാപനം ഏതൊരു ബാറ്ററുടെയും പേടിസ്വപ്നം തന്നെയായിരുന്നു ആൻഡേഴ്സൺ. അയാളെ ടെസ്റ്റ് ക്രിക്കറ്റിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന് വിശേഷിപ്പിച്ചാലും ആർക്കും കുറ്റം പറയാൻ കഴിയില്ല നീണ്ട 22 വർഷങ്ങൾ 187 ൽ പരം ടെസ്റ്റ് മത്സരങ്ങൾ 700 ന് മുകളിൽ വിക്കറ്റുകൾ, ഏതൊരു ഫാസ്റ്റ് ബൗളറും കൊതിക്കുന്ന റെക്കോർഡുകൾ പ്രായം കൂടി വരുന്ന ആൻഡേഴ്സൺ കൂടുതൽ അപകടകാരി ആയിരുന്നില്ലെ ! വിക്കറ്റ് നേട്ടത്തിൽ അയാൾക്ക് മുന്നിൽ രണ്ടേ രണ്ട് പേർ മാത്രം ഇതിഹാസങ്ങളായ ഷെയ്ൻ വോണും, മുത്തയ്യ മുരളീധരനും കൂട്ടത്തിലെ ഫാസ്റ്റ് ബാളറായി അയാളും അതെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു അൻഡേഴ്സണും... നന്ദി