ഒരു കൂട്ടം ചോക്കേർസ് എന്ന വിളിയുമായി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ സമീപിക്കുമ്പോൾ അവിടെ ഡേവിഡ് മില്ലർ നെ ഉൾപ്പെടുത്താതെ നോക്കുക തന്നെ വേണം അല്ലെങ്കിൽ അതായാളോട് ചെയ്യുന്ന നന്ദികേടാവും ഡിവില്ലിയേഴ്സിന്റെയും ഫാഫിന്റെയും അംലയുടേയുമൊക്കെ കാലത്ത് ഒരു ചാവേറിനെ പോലെ പൊട്ടി തെറിക്കാൻ ക്രീസിലെത്തുന്ന ആ പഴയ മില്ലറിനപ്പുറം സൗത്ത് ആഫ്രിക്കയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ വിശ്വസ്ത ബാറ്ററായി അയാൾ മാറുന്നതിന് കാലവും നമ്മളും സാക്ഷിയാണ് നിർണായക ദിനത്തിൽ മുട്ടിടിക്കുന്ന തന്റെ ടീം അംഗങ്ങളിൽ നിന്നും വ്യത്യസ്തനായി വലിയ ദിനങ്ങളിൽ ആ ടീമിന് അയാളുടേതായ സംഭാവന അയാൾ നൽകുന്നുണ്ട് ഒരു ഫിനിഷറെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം മികച്ച സ്ട്രൈക്ക് റേറ്റിൽ റണ്ണുകൾ തുടർച്ചയായി സ്വന്തമാക്കുക എന്നുള്ളതാണ് അവിടെ മില്ലർ ആ ദൗത്യം പലപ്പോഴും മനോഹരമായി നിർവഴിക്കുന്നുണ്ട്2013 ചാമ്പ്യൻസ് ട്രോഫി സെമി,2014 t20 വേൾഡ് കപ്പ് സെമി ,2015 ഫിഫ്റ്റി ഓവർ വേൾഡ് കപ്പ് സെമി ,2023 വേൾഡ് കപ്പ് സെമി എന്നീ സമ്മർദ്ദമേറിയ ദിനങ്ങളിലൊക്കെ അയാൾ ആ ടീമിന് തന്നിലുള്ളതെല്ലാം നൽകുന്നുണ്ട് ഈ ഫൈനലിലും ക്രീസിലെത്തിയ നിമിഷം മുതൽ ക്ളാസന്റെ പ്രെഷർ റിലീസ് ചെയ്യാൻ അയാൾ കുൽദീപിനെ കവറിലൂടെ ഫോറിനും ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സറിനും പറത്തി കളി കൈപിടിയിലാക്കുമെന്ന ചിന്തകൾ ജനിക്കുമ്പോഴാണ് ഒരു സൂപ്പർ ഹീറോ പരിവേഷവുമായി സൂര്യ അവതരിക്കുന്നത് അതെ ഒരിക്കൽ കൂടി കണ്ണീർ പൊടിക്കാനാണ് സൗത്ത് ആഫ്രിക്കയുടേയും മില്ലറിന്റെയുംവിധി