ഇന്ത്യൻ പുരുഷ സീനിയർ ടീമിൻ്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇന്ന്) ചൊവ്വാഴ്ച അറിയിച്ചു. 2023ൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 50 ഓവർ ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തുകയും 2024ൽ ടി20 ലോകകപ്പ് നേടുകയും ചെയ്ത രാഹുൽ ദ്രാവിഡിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. ഗംഭീർ ഈ വർഷം ഐപിഎൽ ചാമ്പ്യൻഷിപ്പ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടെ ഒന്നിലധികം ഐപിഎൽ ടീമുകളിൽ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് "ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്," ഷാ എക്‌സിൽ കുറിച്ചു. " തൻ്റെ കരിയറിൽ ഉടനീളം വ്യത്യസ്‌ത വേഷങ്ങൾ കൈകാര്യം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്‌തതിനാൽ, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ഗൗതമെന്ന് എനിക്ക് ഉറപ്പുണ്ട്. "ടീം ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവവും ചേരുമ്പോൾ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ കഴിയും .ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ ബിസിസിഐ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നു. എന്നും ജയ്ഷാ കൂട്ടിചേർത്തു