അർജന്റൈൻ ആരാധകരെ തല്ലി ബ്രസീസ് പൊലീസ് !

നാടകീയ രംഗങ്ങൾ അരങ്ങേറിയ അർജന്റീന ബ്രസീൽ മത്സരത്തിൽ അർജന്റീന ജയിച്ചിരുന്നു മത്സര തുടക്കം മുതലെ അർജന്റൈൻ ബ്രസീൽ ആരാധകർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അർജന്റീനയുടെ ദേശീയ ഗാനം ചൊല്ലുമ്പോൾ ബ്രസീൽ ആരാധകർ കൂവിയിടത്ത് നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ അർജന്റീന ആരാധകർ ഇരുന്ന സ്ഥലത്ത് ചില ബ്രസീൽ ആരാധകർ ബാനറുകൾ ഉയർത്തിയതും തർക്കങ്ങൾക്ക് കാരണമായി ഇതിന് പിന്നാലെ ചേരിതിരിഞ്ഞ് കൂട്ടത്തല്ലായി തുടർന്ന് ബ്രസീൽ പോലീസ് അർജന്റീന ആരാധകർക്ക് നേരെ ലാത്തിചാർജ് നടത്തി. സംഭവങ്ങളെ തുടർന്ന് ക്യാപ്റ്റൻ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീമ് ആരാധകർക്ക് പിന്തുണയുമായി എത്തി. ഗോൾകീപ്പർ മാർട്ടിനെസ് അടക്കം ബ്രസിൽ പോലീസ് നടപടിയിൽ ശക്തമായി പ്രതികരിച്ചു. നിലവിൽ യോഗ്യത മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ അർജന്റീനയാണ് മുന്നിൽ. ബ്രസീൽ ആറാം സ്ഥാനത്താണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു