വൻ മാറ്റവുമായി ശ്രീലങ്കൻ ടീം. മുൻ ക്യാപ്റ്റൻ ശനക പുറത്ത് !

പരിക്കിനെത്തുടർന്ന് സിംബാബ്വെയ്ക്കെതിരായ സമീപകാല പരമ്പരയിൽ നിന്ന് വിട്ടുനിന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ പത്തും നിസങ്ക അഫ്ഗാനിസ്ഥാനെതിരായ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ തിരിച്ചെത്തി. അഫ്ഗാനെത്തിരെ നടക്കുന്ന പരമ്പയ്ക്കുള്ള ശ്രീലങ്ക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിൽ നിന്നും മുൻ ക്യാപ്റ്റൻ ദസുൻ ഷനകയെ ഒഴിവാക്കിയപ്പോൾ ഓൾറൗണ്ടർ ചാമിക കരുണരത്നെ തിരിച്ചെത്തി. ഏകദിന ക്രിക്കറ്റിലെ ശനകയുടെ ഫോം 2022 മുതൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 32-കാരൻ 32 ഇന്നിംഗ്സുകളിൽ നിന്ന് 20.13 ശരാശരിയിൽ 584 റൺസ് മാത്രമാണ് നേടിയത്. കുശാൽ മെൻഡിസ് ടീമിൻ്റെ നായകനായി തുടരുമ്പോൾ ഉപനായകൻ ചരിത് അസ്ലങ്കയാണ്. ബൗളർമാരിൽ ജെഫ്രി വാൻഡേർസെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ പകരക്കാരനായി കരുണരത്നെ തിരിച്ചെത്തി. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഫെബ്രുവരി 9,11,14 തീയതികളിൽ പല്ലെകെലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ടീംഃ കുശാൽ മെൻഡിസ് (ക്യാപ്റ്റൻ) ചരിത് അസലങ്ക (വൈസ് ക്യാപ്റ്റൻ) പതും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, സദീറ സമരവിക്രമ, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മദുഷങ്ക, പ്രമോദ് മദുഷൻ, സഹാൻ അരാച്ചിഗെ, അഖില ധനഞ്ജയ, ഡുനിത് വെല്ലാലഗെ, ചമിക കരുണരത്നെ, ഷെവോൺ ഡാനിയേൽ.