സൗത്ത് ആഫ്രിക്കൻ ടി 20 സൺറൈസേഴ്സ് ചാമ്പ്യൻമാർ

2024 ലെ എസ്.എ ടി20 കിരീടം ഉയർത്തി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. തുടർച്ചയായ 2-ാം തവണ്ണയാണ് സൺറൈസേഴ്സ് കിരീടം ഉയർത്തുന്നത്. ഫൈനലിൽ ദർബൻ സൂപ്പർ ജയന്റ്സിനെ 89 റൺസിന് തോൽപ്പിച്ചാണ് കിരീടനേട്ടം. ടോസ് നേടിയ സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. സൺറൈസേഴ്സിനായി സ്റ്റമ്പ്‌സ് 30 പന്തിൽ 5 6 റൺസും ആബെൽ 34 പന്തിൽ 55 റൺസും ഹെർമൻ 26 പന്തിൽ 42 റൺസും നേടി സൺറൈസേഴ്സ് സ്കോർ 200 കടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ജയന്റ്‌സിന് തുടക്കം മുതലെ തകർച്ചയായിരുന്നു 17 ഓവറിൽ 115 റൺസിന് പുറത്താവുകയും ചെയ്തു