U 19 ലോകകപ്പ് കിരീടം ഉയർത്തി ഓസ്ട്രേലിയ. ഇന്ത്യയെ തോൽപ്പിച്ചത് 79 റൺസിനാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 254 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെയ്ക്കുകയായിരുന്നു. ഓസീസിനായി 55 റൺസ് നേടി ഹർജാസ് സിങ്ങും 48 റൺസ് നേടി ഹ്യൂ വൈബ്‌ഗെനും തിളങ്ങി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ യുവ നിരക്ക് തുടക്കം മുതലെ പാളുന്ന കാഴ്ചയായിരുന്നു. ഇന്ത്യൻ നിരയിൽ ആകെ തിളങ്ങിയത് ആദർശും , മുരുഗൻ അഭിഷേകും മാത്രമാണ് പിന്നാലെ ഇന്ത്യ 174 റൺസിന് പുറത്താവുകയായിരുന്നു Australia U19 253/7 50 over India U19 174/10 43.5 over Aus U19 won by 79 runs