ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ് സിയോട് പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ പരാജയം കൂടിയാണിത്. മികച്ച രീതിയിൽ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് രാഹുൽ കെ.പിയുടെ മികച്ച മുന്നേറ്റം തുടക്കത്തിൽ തന്നെ കാണുവാൻ കഴിഞ്ഞു. പിന്നാലെ തുടരെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തന്നെയായിരുന്നു. 39ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. എന്നാൽ കേരളത്തിന്റെ ലീഡിന് തൊട്ടുപിന്നാലെ പഞ്ചാബ് മറുപടി നൽകി. പിന്നാലെ ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ 61-ാം മിനിട്ടിൽ പഞ്ചാബ് വീണ്ടും വല കുലുക്കി ലീഡ് ഉയർത്തി. പിന്നാലെ പഞ്ചാബ് താരം ലൂകയുടെ മുന്നേറ്റം സച്ചിൻ സേവ് ചെയ്ത് രക്ഷിച്ചു. എന്നാൽ 88-ാം മിനിട്ടിൽ ലൂക പെനാൾട്ടിയിലൂടെ പഞ്ചാബിന്റെ പട്ടിക തികച്ചു ഈ ജയത്തോടെ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്