ഘാന താരം റാഫേൽ ഡ്വാമെന കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഫുട്ബോൾ ലോകത്ത് കണ്ണീർക്കഥയായി ഘാന തരത്തിന്റെ വിയോഗം. ഘാന ഫുട്ബാളർ റാഫേൽ ഡ്വാമെന അൽബേനിയൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കളിക്കളത്തിൽ കുഴഞ്ഞു വീണുമരിച്ചു. വെറും 28 വയസ്സ് മാത്രമായിരുന്നു പ്രായം. അൽബേനിയൻ ക്ലബ് കെ.ഇ ഇാഗ്നാറ്റിയയുടെ താരമായ റാഫേൽ ഇന്നലെ പാർടിസാനി തിരാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാംമിനിട്ടിൽ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. വൈദ്യസംഘം ഉടൻ പ്രാഥമിക ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വീണ്ടും താരത്തിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലാലിഗയിൽ ലെവാന്റെയുടെ താരമായിരുന്ന റാഫേലിന് 2017മുതൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. 2021 മുതൽ ഇംപ്ലാന്റ്ബിൾ കാർഡിയോ വെർട്ടറിന്റെ സഹായത്തോടെയാണ് താരം കളിച്ചിരുന്നത്. ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റണിൽ ചേരാനുള്ള വൈദ്യപരിശോധനയിലാണ് താരത്തിന്റെ ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തിയത്. പിന്നീട് ഓസ്ട്രിയൻ ക്ലബ് ലുസ്തനെക്കിലും എഫ്.സി.സുറിച്ചിലും കളിച്ചശേഷമാണ് ലെവാന്റെയിൽ എത്തുന്നത്. അവിടെ നിന്നും ലോണിൽ സരഗോസയ്ക്കായും കളിച്ചു. പലതവണ കുഴഞ്ഞ് വീണതിനെത്തുടർന്നാണ് ലെവാന്റെ റാഫേലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വർഷ മാണ് ഇഗ്നാറ്റിയയിൽ എത്ത ന്നത്. 2017 മുതൽ 2018 വരെ ഘാന ദേശീയ ഫുട്ബാൾ ടീമിനായി കളിച്ച താരം രാജ്യത്തിനായി 9 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടി.