പ്രൈം വോളിബോൾ ലീഗ് കിരീടം ഉയർത്തി കാലിക്കറ്റ് ഹീറോസ്. ചെന്നൈ നെഹ്റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഡൽഹി തൂഫാൻസിനെ തകർത്താണ് കിരീട നേട്ടം. സ്കോർ: 15-13, 15 - 10, 13 - 15, 15-12, ആദ്യ രണ്ട് സെറ്റുകൾ നേടിയ കാലിക്കറ്റിനെ മൂന്നാം സെറ്റിൽ ഡൽഹി പരാജയപ്പെടുത്തിയെങ്കിലും. അടുത്ത സെറ്റിൽ കാലിക്കറ്റ് ജയിച്ചത്തോടെ കിരീടം ഉറപ്പിച്ചത്. കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റൻ വിനീതാണ് ഫൈനലിലെ താരം. ലൂയിസ് പെരോറ്റോയുടെയും മികച്ച പ്രകടനം മത്സരത്തിൽ നിർണായകമായി. ഈ സീസണിലെ മികച്ച പ്രകടനം കാലിക്കറ്റ് ഹീറോസ് ആദ്യം മുതലെ തുടർന്നിരുന്നു. 40 ലക്ഷം രൂപയാണ് സമ്മാന തുക. ഡിസംബറിൽ ഇന്ത്യ വേദിയൊരുക്കുന്ന എഫ് ഐ വി ബി ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാലിക്കറ്റ് ഹീറോസ് കളിക്കും
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)