നാണംകെട്ട് ശ്രീലങ്ക ടെസ്റ്റിലെ അവരുടെ ചെറിയ സ്കോർ

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം

ഡർബനിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് അനുഭവപ്പെട്ടത് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അപൂർവ്വമായി സംഭവിക്കുന്ന ഒരു തകർച്ചയായിരുന്നു. ബോളിങ്ങിൽ കരുത്തു പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിന് പുറത്താക്കിയ ശ്രീലങ്ക, ബാറ്റിങ്ങിൽ പൂർണമായും തകർന്നടിഞ്ഞു.

ദക്ഷിണാഫ്രിക്കയെ 191 റൺസിന് ഒതുക്കിയ ശേഷം, ശ്രീലങ്ക 13.5 ഓവറിൽ 42 റൺസിന് പുറത്തായി. ഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ശ്രീലങ്കയുടെ ഏറ്റവും മോശം സ്കോറായി രേഖപ്പെടുത്തി. മാർക്കോ യാൻസന്റെ അഞ്ചു വിക്കറ്റ് വീഴ്ചയാണ് ശ്രീലങ്കയെ തകർത്തത്. യാൻസന് കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ താരലേലത്തിൽ 7 കോടി രൂപ ലഭിച്ചിരുന്നു.

ശ്രീലങ്കൻ ഇന്നിങ്സിൽ രണ്ടക്കത്തിലെത്തിയത് കാമിന്ദു മെൻഡിസ് (13) മാത്രമായിരുന്നു. ബാക്കിയുള്ളവർക്ക് ഒന്നും ചെയ്യാനായില്ല. 5 പേർ പൂജ്യത്തിന് പുറത്തായി.