സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ തുടക്കം ഷില്ലോംഗ് ലജോംഗിനെ 3 - 1 നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം, കേരളത്തിനായി ഇരട്ട ഗോൾ നേടിയ പെപ്രയുടെ തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സ് ജയത്തിൽ കരുത്തായത്. മലയാളി താരം ഐമനും ബ്ലസ്റ്റേഴ്സിനായി ഗോൾ നേടിയിരുന്നു ഐ എസ് എല്ലിലെ ശക്തമായ ടീമുമായി തന്നെയായിരുന്നു കേരളം ഇറങ്ങിയത് ആദ്യ പകുതിയിൽ തന്നെ പെപ്ര ശക്തമായ മുന്നേറ്റമായിരുന്നു നടത്തിയതും 15-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി പെപ്ര ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി പിന്നാലെ 27-ാം മിനിട്ടിൽ വീണ്ടും പെപ്ര വക അടുത്ത ഗോൾ. പ്രബീർ ദാസിന്റെ ക്രോസ് പെപ്ര ലക്ഷ്യത്തിൽ എത്തിച്ചു ഷില്ലോംഗിന്റെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ മാത്രമായിരുന്നു കാണുവാൻ കഴിഞ്ഞത് പെനാൾട്ടിയിലൂടെയാണ് അവർക്ക് ഗോൾ നേടുവാൻ കഴിഞ്ഞത് രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തന്നെയായിരുന്നു ഡൈയ്സുകെ സക്കായിയുടെ ക്രോസിൽ നിന്നും ഐമാൻ ഗോൾ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ബ്ലാസ്റ്റഴ്സിന്റെ അടുത്ത മത്സരം ജനുവരി 15 ന് ജംഷദ്പൂരുമായാണ്.