ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ 3-0 ന് ഇന്ത്യയെ തോൽപ്പിച്ചു. ഒഡീഷ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ഖത്തർ ആദ്യ ഗോളിന് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ 1-0 ന്റെ ലീഡ് നിലനിർത്തി രണ്ടാം പകുതിയിലും ഖത്തറിന്റെ മുന്നേറ്റം തുടർന്നു ആദ്യ മിനിട്ടിൽ തന്നെ അവർ ലീഡ് ഉയർത്തി. ഒറ്റപ്പെട്ട ഇന്ത്യൻ മുന്നേറ്റവും കാണുവാൻ കഴിഞ്ഞു. രണ്ടാം പകുതിയിലെ 63-ാം മിനിറ്റിൽ അനിരുദ്ധ് താപ്പയ്ക്ക് പകരക്കാരനായി മലയാളി താരം സഹൽ എത്തിയത്. തുടർന്ന് മികച്ച ഒരു അവസരം സൃഷ്ട്ടിക്കുകയുമുണ്ടായി എന്നാൽ അത് ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല 84 ാം മിനിറ്റിൽ ഖത്തറിന് വേണ്ടി അബ്ദു റിസാഖ് മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി ഇന്ത്യ പരാജയത്തിന്റെ ആഘാതം കൂട്ടി ആദ്യ മത്സരത്തിൽ കുവൈറ്റിനെ തകർത്തായിരുന്നു ഇന്ത്യ ഇന്നിറങ്ങിയത്