ഒളിമ്പിക്സ് യോഗ്യതയും ഇല്ല ! ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക്സ് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിനെതിരെ 1 ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്. ഞെട്ടിക്കുന്ന പരാജയമാണ് ബ്രസീൽ ഏറ്റുവാങ്ങിയത് പിന്നാലെ ഒളിമ്പിക്സ് യോഗ്യത നേടുവാനും കഴിഞ്ഞില്ല. മുൻ ഒളിംമ്പിക്സുകളിൽ സ്വർണ്ണം നേടിയിട്ടുള്ള ബ്രസീൽ ടീം പുറത്തായത് ഞെട്ടലോടെയാണ് കായിക ലോകം കണ്ടത്. മത്സരത്തിന്റെ അവസാന നിമിഷമാണ് അർജന്റീന വിജയ ഗോൾ നേടിയത്. നിലവിൽ ലാറ്റിനമേരിക്കയിൽ നിന്നും ഒളിമ്പിക്സ് യോഗ്യത നേടിയത് അർജന്റീനയും, പരാഗ്വേയും മാത്രമാണ്.