ഓസ്ട്രേലിയ വിൻഡീസ് മൂന്നാം ടി 20 വെസ്റ്റിൻഡീസിന് 37 റൺസിന്റെ വിജയം. വിൻഡീസ് ഉയർത്തിയ 221 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 183-5 റൺസ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു. റസലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു വിൻഡീസ് സ്കോർ 200 കടത്തിയത്. 29 പന്തിൽ 71 റൺസാണ് റസൽ അടിച്ച് കൂട്ടിയത്. ഏഴ് സിക്സറും നാല് ബൗണ്ടറിയുമടങ്ങുന്ന തകർപ്പൻ പ്രകടനം. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കവും മികച്ചതായിരുന്നു ഡേവിഡ് വാർണർ ഓസീസിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. 49 പന്തിൽ 81 റൺസാണ് അദ്ദേഹം അടിച്ചത്. ആ പ്രകടനത്തിന് പക്ഷെ ഓസീസിനെ ജയത്തിലേക്ക് നയിക്കുവാൻ കഴിഞ്ഞില്ല. നിലവിൽ പരമ്പര ഓസ്ട്രേലിയ 2-1 ന് വിജയിച്ചു