നാടകീയ സംഭവങ്ങൾ, വിവാദം!! സാഫ് U19 ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ജേതാക്കൾ !

അണ്ടർ 19 വനിതാ സാഫ് കപ്പിൽ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇന്ത്യയെയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാരായി. നിരവധി വിവാദങ്ങൾ കണ്ട ഫൈനൽ ഫുട്ബോളിന്റെ ശോഭ കെടുത്തി. മത്സരം അവസാനിച്ചപ്പോൾ ഇരു ടീമും 1-1 എന്ന നിലയിൽ എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ മുന്നേറ്റം പ്രകടമായിരുന്നു അതിന്റെ ഫലമായി 8-ാം മിനിട്ടിൽ തന്നെ സബാനിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് പിടിച്ചിരുന്നു ആദ്യ പകുതി അവസാനിച്ചപ്പോഴും ഇന്ത്യക്കായിരുന്നു മേൽകൈ. എന്നാൽ രണ്ടാം പകുതിയുടെ അവസാന നിമിഷം ഇന്ത്യൻ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ബംഗ്ലാദേശ് സമനില ഗോൾ നേടി. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിലും ഇരു ടീമും എല്ലാം ഗോൾ വലയിൽ എത്തിച്ചതോടെ 11-11 എന്ന നിലയിലായി. തുടർന്ന് ടൈ ബ്രേക്കറിലേക്ക് നീങ്ങാതെ അധികൃതൽ ടോസിലൂടെ വിജയികളെ കണ്ടെത്തുവാൻ ശ്രമിച്ചു. ടോസ് ഇന്ത്യ ജയിക്കുകയും ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്യ്തു. പിന്നാലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗ്രൗണ്ടിലേക്ക് ബംഗ്ലാദേശ് ആരാധകർ കല്ലുകളും കുപ്പികളും എറിഞ്ഞു. ഒരു സംഘർഷ സമാനമായ സംഭവങ്ങളിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപ്പെട്ടു. ബംഗ്ലാദേശ് ടീമും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ച് സാഫ് അധികൃതർ.